കണ്ണൂർ. സർവ്വകലാശാല യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് എം എസ് എഫിന്റെറെ മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കൂടാളിയിലെ കെ. മുഹമ്മദ് സിയാദിനെയും മറ്റ് രണ്ട് എം.എസ്.എഫ് പ്രവർത്തകരെയും ആക്രമിച്ച 20 ഓളം എസ്.എഫ്.ഐ ക്കാർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. എസ്. എഫ്. ഐ. പ്രവർത്തകരായ അശ്വന്ത് മട്ടന്നൂർ, ശരത് രവീന്ദ്രൻ ,സായന്ത്, കെ. നിവേദ്, അശ്വിൻ കൂത്തുപറമ്പ, അഭിരാം പയ്യന്നൂർ, മൃദുൽ സഞ്ജീവ്, വൈഷ്ണവ് അഡൂർ, അശ്വിൻ അശോക്, ശ്രീഹരി കാറഡുക്ക എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മറ്റ് 10 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്
Kannur University Election Clashes: Case filed against 20 SFI members for attacking MSF members